സൗജന്യ നേത്ര/ദന്ത - പരിശോധന/ചികിൽത്സാ ക്യാമ്പ്
സുവർണ നഗറും , അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസും , N S S കരയോഗവും സംയുക്തമായി സൗജന്യ നേത്ര/ ദന്ത പരിശോധന ക്യാമ്പ് ഏരൂർ എൻ . എസ് . എസ്. ഹാളിൽ വച്ച് ഒക്ടോബര് 5 ന് നടത്തി .
പ്ലാസ്റ്റിക് മാലിന്യ നിവാരണം
2024 ഒക്ടോബർ 2 ഗാന്ധിജയന്തി ദിനം മുതൽ 'മാലിന്യമുക്ത നവകേരളം' എന്ന സന്ദേശമുയർത്തി മാലിന്യങ്ങൾ വലിച്ചെറിയൽ, കത്തിക്കൽ, പൊതുസ്ഥലങ്ങളിലേക്ക് മലിനജലം ഒഴുക്കിവിടൽ എന്നിവയ്‌ക്കെതിരെ പ്രചരണവും നടപടികളും കേരളം മാലിന്യമുക്തമാക്കാനുള്ള ഭാവനാപൂർണ്ണമായ കർമ്മ പരിപാടികൾക്ക് റസിഡന്റ്‌സ് അസോസിയേഷന്‍ തുടക്കം കുറിച്ചു.
ഗ്രോബാഗുകൾ വിതരണം ചെയ്തു.
ഓണത്തോട് അനുബന്ധിച്ച് വീടുകളിൽ പച്ചക്കറികൃഷി ചെയ്യാൻ താല്പര്യമുള്ളവർക്കായി ഇന്ന് അസോസിയേഷൻ 230 ഗ്രോബാഗുകൾ ഒരുക്കി അംഗങ്ങൾക്ക് വിതരണം ചെയ്തു.
ചങ്ങാതിക്കൂട്ടം, അവധിക്കാല പഠനോല്ലാസ ക്യാമ്പ്
അസോസിയേഷന്റെ രജതജൂബിലി ആഘോഷത്തിന്റെ ഭാഗമായി കുട്ടികള്‍ക്കായി അവധികാല ക്യാമ്പ് ഏപ്രില്‍ 6ന് നടത്തപ്പെട്ടു. സംസ്ഥാന വിദ്യാഭ്യാസവകുപ്പ് ടെക്‌നിക്കല്‍ ടീച്ചേഴ്‌സ് പരിശീലനകേന്ദ്രം ഡപ്യൂട്ടി ഡയറക്ടര്‍ ശ്രീമതി. ആര്‍ ഗീതാദേവി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എസ് ഗോപാലകൃഷ്ണന്‍, സെക്രട്ടറി പി. ഗോപിനാഥന്‍, ട്രഷറര്‍ ശ്രീ. അജിത് കുമാര്‍ എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു. ശ്രീ.സനു ആന്റണി., സീമ എന്നിവര്‍ ക്യാമ്പിന് നേതൃത്വം വഹിച്ചു.
സുലഭമായ വൈദ്യുതിയും കനത്ത ബില്ലിൽ നിന്ന് മോചനവും
വീടുകൾക്ക് മുകളിൽ പാനലുകൾ സ്ഥാപിച്ച് സൗരോർജ്‌ജ വൈദ്യുതി
രജത ജൂബിലി വർഷത്തിലേക്ക് അഭിമാനപൂർവ്വം
അസോസിയേഷൻ്റെ 24-ാം വാർഷിക പൊതുയോഗം 2024 ജനുവരി 21 ഞായർ വൈകിട്ട് 5.00ന്
24-ാം മത് വാർഷികാഘോഷം
ഒക്ടോബർ 21 ശനിയാഴ്ച രാവിലെ 9.30 നു പ്രസിഡണ്ട് ശ്രീ. ഗോപിനാഥൻ പതാകയുയർത്തി കലാമത്സരങ്ങളോടെ ആരംഭിക്കുന്നു. ഒക്ടോബർ 22 ഞായറാഴ്‌ച രാവിലെ 9 30 മുതൽ കായിക മത്സരങ്ങൾ ആരംഭിക്കുന്നു. ഒക്ടോബര് 23 ന് വൈകിട്ട് കുടുംബ സദസ്സും തുടർന്ന് കലാപരിപാടികളുമായി മുഴുവൻ കുടുംബങ്ങളുടെയും ആഘോഷമായി കൊണ്ടാടുകയാണ്.
ചങ്ങാതിക്കൂട്ടം
2023 ഏപ്രിൽ 1, 2 തീയതികളിലായി രണ്ടു ദിവസം 12-ാം ക്ലാസ്സുവരെയുള്ള നഗറിലെ പ്രിയ കൂട്ടൂകാർക്കായി വിജ്ഞാനവും ഉല്ലാസവും ഉൾപ്പെടുത്തി 40 തോളം കുട്ടികളെ ഉൾക്കൊള്ളിച്ച് സംഘടിപ്പിച്ച അവധികാല ക്യാമ്പ് ‘ചങ്ങാതിക്കൂട്ടം' വിജയകരമായിരുന്നു.
74-ാം റിപ്പബ്ലിക് ദിനാഘോഷം
ഭാരതത്തിന്റെ 74-ാം റിപ്പബ്ലിക് ദിനാഘോഷം പതിവുപോലെ സുവര്‍ണ നഗറില്‍ നടത്തപ്പെട്ടു.
ഇരുപതിമൂന്നാമത് വാര്‍ഷിക പൊതുയോഗം
സുവർണ നഗറിന്റെ ഇരുപതിമൂന്നാമത് വാർഷികപൊതുയോഗം 2023 ജനുവരി 22 ഞായറാഴ്ച സുവർണവീഥിയിലുള്ള സ്ഥിരം വേദിയിൽ വച്ചു നടത്തപ്പെട്ടു.
EDRAAC തൃപ്പൂണിത്തുറ മേഖല സുവർണനഗറിന് ചാമ്പ്യൻഷിപ്പ്
EDRAAC തൃപ്പൂണിത്തുറ മേഖല സംഘടിപ്പിച്ച കലോത്സവത്തിൽ സുവർണനഗർ 329 പോയന്റോടെ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി.
23-ാം മത് വാർഷികാഘോഷം
കോറോണയുടെ തീവ്രത കുറഞ്ഞ സാഹചര്യത്തിൽ രണ്ട് വർഷത്തെ ഇടവേളയ്ക്കു ശേഷം മുൻ കാലങ്ങളിൽ നടത്താറുള്ളതു പോലെ മൂന്ന് ദിവസമായി ഇക്കൊല്ലത്തെ സുവർണനഗർ വാർഷികാഘോഷം സംഘടിപ്പിക്കുകയാണ്.
75-ാം വാർഷിക സ്വാതന്ത്ര്യദിനം
സുവർണ നഗറിൽ ഭാരതത്തിന്റെ 75-ാം സ്വാതന്ത്ര്യദിനം സുവർണനഗറിൽ സമുചിതമായി ആഘോ ഷിച്ചു .
സുവർണ സംഗമം 2022
കൊറോണയെന്ന മാരക രോഗത്തിൽ നിന്നും ഒരുവിധം മുക്തിനേടിയതിനു ശേഷം സുവർണ നഗർ കുടുംബ സംഗമം നടത്തപ്പെടുകയാണ്.
ഗവ. മഹിളാമന്ദിരത്തിലെ സയനയുടെ വിവാഹത്തിന് സുവർണ നഗറിന്റെ ഉപഹാരം
കൊച്ചി മുനി. കോര്പറേഷൻ കീഴിലുള്ള ഗവ. മഹിളാ മന്ദിരത്തിലെ സയനയുടെ വിവാഹത്തിന്
22-ാമത് വാർഷിക പൊതുയോഗം
03.04.2022 ഇൽ നടന്ന സുവർണ നാഗറിന്റെ ഇരുപത്തി രണ്ടാമത് വാർഷിക പൊതുയോഗത്തിൽ അസോസിയേഷനിലെ മുതിർന്ന അംഗ വും സ്ഥാപക പ്ര സിഡണ്ടുമായ ശ്രീ വാസുദേവൻ പിള്ള വരണാധികാരിയായി തിരഞ്ഞെടുത്ത പുതിയ കമ്മിറ്റിയെ പരിചയ പെടുത്തുന്നു.
22 -ാം വാർഷിക പൊതുയോഗം
അസോസിയേഷന്റെ 22 -ാം വാർഷിക പൊതുയോഗം 2022 ഏപ്രിൽ 3 വൈകുന്നേരം 4 മണിക്ക് പ്രസിഡണ്ട് കെ. എസ്. രവീന്ദ്രൻ അദ്ധ്യക്ഷതയിൽ സുവർണ നഗറിൽ നടതപ്പെടുന്നതാണ് .
സുവർണ്ണഗർ യൂട്യൂബ് ചാനൽ
സുവർണ നഗർ റസിഡന്റ്‌സ് അസോസിയേഷന്റെ ഒരു യൂട്യൂബ് ചാനൽ 2021 സെപ്റ്റംബർ 26 ന് ആരംഭിച്ചു.
73-ാം റിപ്പബ്ലിക് ദിനാഘോഷം
ഭാരതത്തിന്റെ 73-ാം റിപ്പബ്ലിക് ദിനം സുവർണനഗറിൽ COVID മാനദണ്ഡങ്ങൾക്കു വിധേയമായി ആചരിച്ചു .
സ്വാതന്ത്ര്യ ദിനം
രാജ്യത്തിന്റെ 75 ആം സ്വാതന്ത്ര്യ ദിനം രാവിലെ 8 മണിക്ക് നഗറിലെ മുതിർന്ന അംഗമായ ശ്രീമതി. ഉഷ ദാമോദർ പതാക ഉയർത്തി ആഘോഷിച്ചു.
ഇരുപത്തിയൊന്നാം വാർഷിക പൊതുയോഗം
അസോസിയേഷന്റെ 21 -ാം വാർഷിക പൊതുയോഗം 2022 ജനുവരി 22 വൈകുന്നേരം 4 മണിക്ക് പ്രസിഡണ്ട് കെ. എസ്. രവീന്ദ്രൻ അദ്ധ്യക്ഷതയിൽ സുവർണ നഗറിൽ നടന്നു.
ചമ്പക്കര മഹിളാമന്ദിരത്തിലെ വിവാഹം
സാമൂഹ്യ ക്ഷേമ വകുപ്പിനു കീഴിലുള്ള ചമ്പക്കര മഹിളാ മന്ദിരത്തിലെ അന്തേവാസികളായ മൂന്നു പെൺകുട്ടികൾ നവംബർ 4 ന് വിവാഹിതരായി .
ഓണകിറ്റ് വിതരണം
കോവിഡ് സാഹചര്യത്തിൽ ഓണം എല്ലാവരും ചേർന്ന് ആഘോഷിക്കുക അസാധ്യമാണ്. അതുകൊണ്ടു നഗറിലെ എല്ലാ കുടുംബങ്ങളിലും ഓണകിറ്റ് വിതരണം വിതരണം ചെയ്തു.
സ്വാതന്ത്ര്യ ദിനം
രാജ്യത്തിന്റെ 74-മതു സ്വാതന്ത്ര്യദിനത്തിൽ കോവിഡ് പ്രോട്ടോക്കോളുകൾ പാലിച്ചു രാവിലെ 8 മണിക്ക് സുവർണനഗർ പ്രസിഡന്റ് ശ്രീ. കെ. എസ്. രവീന്ദ്രൻ പതാക ഉയർത്തി.
CFLTC ഫണ്ട് സമാഹരണം
CFLTC (കോവിഡ് - 19 ഫസ്റ്റ് ലൈൻ ട്രീട്മെൻറ് സെന്റർ ) ഫണ്ടിലേക്കായി സുവർണ നഗറിൽ നിന്നും 17,000 രൂപയോളം സമാഹരിച്ചു എഡ്രാക് തൃപ്പൂണിത്തുറ മേഖലക്ക് കൈമാറി.
പ്രധിരോധ ശേഷി കൂട്ടുന്ന ഹോമിയോ മരുന്ന് വിതരണം
കോവിഡിനെ പ്രധിരോധിക്കുന്നതിനായി പ്രധിരോധ ശേഷി കൂട്ടുന്ന ഹോമിയോ മരുന്ന് നഗറിലെ എല്ലാ കുടുംബങ്ങൾക്കും വിതരണം ചെയ്തു.
ലോക പരിസ്ഥിതി ദിനം
ജൂൺ 5 ലോക പരിസ്ഥിതി ദിനത്തിൽ നഗറിലുള്ള പള്ളിപ്പാനം കനാലിന്റെ റോഡരുകിൽ വൃക്ഷ തൈകൾ നട്ടുപിടിപ്പിച്ചു
വീടും പരിസരവും പൊതു ഇടങ്ങളും വൃത്തിയാക്കി
മഴക്കാലത്തിനു മുൻപായി നഗറിലെ അംഗങ്ങൾ അവരുടെ വീടും പരിസരവും പൊതു ഇടങ്ങളും സാമൂഹിക അകലം പാലിച്ചു വൃത്തിയാക്കി.
മാസ്ക് വിതരണം
സുവർണ നഗറിലുള്ള എല്ലാ അംഗങ്ങളുടെയും വീടുകളിൽ ഈരണ്ട് മാസ്കുകൾ വീതം സൗജന്യമായി വിതരണം ചെയ്തു.
പച്ചക്കറി വിത്ത് വിതരണം
പയർ, വെണ്ട, വഴുതന,കാന്താരി, ചീര എന്നീ പച്ചക്കറികളുടെ വിത്തുകൾ നഗറിൽ കൃഷിചെയ്യാൻ സൗകര്യമുള്ള 20 വീടുകളിൽ എത്തിച്ചു കൊടുത്തു.
പച്ചക്കറി കിറ്റുകൾ വിതരണം
ലോക്ക് ഡൌൺ മൂലം വിഷുവിന് പച്ചക്കറികളും കണികാണാനുള്ള പഴങ്ങളും അടങ്ങിയ കിറ്റുകൾ
പൈനാപ്പിൾ ചലഞ്ച്
മൂവാറ്റുപുഴ ഭാഗത്തുള്ള പൈനാപ്പിൾ കർഷകർ ലോക്ക് ഡൌൺ കാരണം പൈനാപ്പിൾ അന്യ സംസ്ഥാനങ്ങളിലേക്ക് കയറ്റി അയക്കാൻ കഴിയാത്തതിനാൽ ബുദ്ധിമുട്ട് അനുഭവിക്കുന്നു.
ലോക്ക് ഡൌൺ സഹായം
കോവിഡ് 19 ലോക്ക് ഡൗൺ കാരണം ദിവസ കൂലി ജോലിക്കു പോയിരുന്ന പലർക്കും ജോലിയില്ലാതായി.
സാനിട്ടൈസർ നഗറിലെ വിവിധ ഭാഗങ്ങളിൽ റോഡരുകിൽ വച്ചു
കോവിഡ് 19 പ്രതിരോധനത്തിന്റെ ഭാഗമായി സുവർണനഗറിലെ റോഡരുകുകളിൽ സാനിട്ടൈസർ നഗറിലെ വിവിധ ഭാഗങ്ങളിലായി കൊണ്ടുവച്ചു.
