02 October 2024

പ്ലാസ്റ്റിക് മാലിന്യ നിവാരണം

1672

2024 ഒക്ടോബർ 2 ഗാന്ധിജയന്തി ദിനം മുതൽ 'മാലിന്യമുക്ത നവകേരളം' എന്ന സന്ദേശമുയർത്തി മാലിന്യങ്ങൾ വലിച്ചെറിയൽ, കത്തിക്കൽ, പൊതുസ്ഥലങ്ങളിലേക്ക് മലിനജലം ഒഴുക്കിവിടൽ എന്നിവയ്‌ക്കെതിരെ പ്രചരണവും നടപടികളും കേരളം മാലിന്യമുക്തമാക്കാനുള്ള ഭാവനാപൂർണ്ണമായ കർമ്മ പരിപാടികൾക്ക്  റസിഡന്റ്‌സ് അസോസിയേഷന്‍ തുടക്കം കുറിച്ചു.

രണ്ട് ദശാബ്ദം മുമ്പേ പ്ലാസ്റ്റിക് മാലിന്യത്തിനെതിരെയും പൊതു ഇടങ്ങൾ മാലിന്യമുക്തമാ ക്കണമെന്നുമുള്ള പ്രചരണമാരംഭിച്ച സുവർണഗർ റസിഡന്റ്‌സ് അസോസിയേഷൻ ഈ സർക്കാർ സംരംഭത്തിൽ സജീവമായി മുമ്പേയുണ്ട്. നമ്മുടെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം. പ്ലാസ്റ്റിക് മിഠായിക്കവർ പോലും അലക്ഷ്യമായി വലിച്ചെറിയരുത്, പൊതു ഇടങ്ങളിൽ മാലിന്യം തള്ളരുത്,  തുടങ്ങിയ സന്ദേശങ്ങൾ പ്രചരിപ്പിച്ചുകൊണ്ടു തൃപ്പൂണിത്തുറ  SN ജങ്ഷൻ മുതൽ മാത്തൂർ ജങ്ഷൻ വരെ റോഡിന്റെ ഇരുവശവുമുള്ള പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കം ചെയ്തുകൊണ്ട് നഗറിലെ അംഗങ്ങൾ സകുടുംബം പങ്കെടുത്തു .  

രാവിലെ 7.30 നു തൃപ്പൂണിത്തുറ നഗരസഭാ അധ്യക്ഷ ശ്രീമതി .  രമാ സന്തോഷ് പരിപാടിയുടെ ഉദ്‌ഘാടനം നിർവഹിച്ചു .  നഗറിന്റെ പ്രസിഡണ്ട് ശ്രീ .  ഗോപാലകൃഷ്ണൻ,  സെക്രട്ടറി ശ്രീ .  ഗോപിനാഥൻ,  എഡ്രാക്കിനു  വേണ്ടി ശ്രീ. ചന്ദ്രമോഹൻ,  ശ്രീ .  നന്ദകുമാർ എന്നിവർ സംസാരിച്ചു . 

Super User

Lorem ipsum dolor sit amet, sic genero nomine Piscatore mihi.

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.

സുവര്‍ണ നഗര്‍

Reg. No. ER 1216/99
Eroor, Tripunithura
PIN: 682 306