സുവര്‍ണ നഗര്‍ റസിഡന്‍സ് അസോസിയേഷന്‍ തുടക്കം മുതലേ സമൂഹ നന്മ മുന്നില്‍ കണ്ടുകൊണ്ട് അതിന്റെ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുവാന്‍ പ്രത്യേകം ശ്രദ്ധ കാണിക്കാറുണ്ട്. മറ്റു അസോസിയേഷനുകള്‍ക്ക് ഒരു മാതൃക എന്നവണ്ണം അതിന്റെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു പോകുന്നു.

Children categories

സൗജന്യ നേത്ര/ദന്ത - പരിശോധന/ചികിൽത്സാ ക്യാമ്പ്
05 Oct 2024

സൗജന്യ നേത്ര/ദന്ത - പരിശോധന/ചികിൽത്സാ ക്യാമ്പ്

സുവർണ നഗറും ,  അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസും ,  N S S കരയോഗവും സംയുക്തമായി സൗജന്യ നേത്ര/ ദന്ത പരിശോധന ക്യാമ്പ് ഏരൂർ എൻ . എസ് . എസ്. ഹാളിൽ വച്ച് ഒക്ടോബര് 5 ന് നടത്തി .

പ്ലാസ്റ്റിക് മാലിന്യ നിവാരണം
02 Oct 2024

പ്ലാസ്റ്റിക് മാലിന്യ നിവാരണം

2024 ഒക്ടോബർ 2 ഗാന്ധിജയന്തി ദിനം മുതൽ 'മാലിന്യമുക്ത നവകേരളം' എന്ന സന്ദേശമുയർത്തി മാലിന്യങ്ങൾ വലിച്ചെറിയൽ, കത്തിക്കൽ, പൊതുസ്ഥലങ്ങളിലേക്ക് മലിനജലം ഒഴുക്കിവിടൽ എന്നിവയ്‌ക്കെതിരെ പ്രചരണവും നടപടികളും കേരളം മാലിന്യമുക്തമാക്കാനുള്ള ഭാവനാപൂർണ്ണമായ കർമ്മ പരിപാടികൾക്ക്  റസിഡന്റ്‌സ് അസോസിയേഷന്‍ തുടക്കം കുറിച്ചു.

ഗ്രോബാഗുകൾ വിതരണം ചെയ്തു.
30 Jun 2024

ഗ്രോബാഗുകൾ വിതരണം ചെയ്തു.

ഓണത്തോട് അനുബന്ധിച്ച് വീടുകളിൽ പച്ചക്കറികൃഷി ചെയ്യാൻ താല്പര്യമുള്ളവർക്കായി ഇന്ന് അസോസിയേഷൻ 230 ഗ്രോബാഗുകൾ ഒരുക്കി അംഗങ്ങൾക്ക് വിതരണം ചെയ്തു.

ചങ്ങാതിക്കൂട്ടം, അവധിക്കാല പഠനോല്ലാസ ക്യാമ്പ്
06 Apr 2024

ചങ്ങാതിക്കൂട്ടം, അവധിക്കാല പഠനോല്ലാസ ക്യാമ്പ്

അസോസിയേഷന്റെ രജതജൂബിലി ആഘോഷത്തിന്റെ ഭാഗമായി കുട്ടികള്‍ക്കായി അവധികാല ക്യാമ്പ് ഏപ്രില്‍ 6ന് നടത്തപ്പെട്ടു. സംസ്ഥാന വിദ്യാഭ്യാസവകുപ്പ് ടെക്‌നിക്കല്‍ ടീച്ചേഴ്‌സ് പരിശീലനകേന്ദ്രം ഡപ്യൂട്ടി ഡയറക്ടര്‍ ശ്രീമതി. ആര്‍ ഗീതാദേവി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എസ് ഗോപാലകൃഷ്ണന്‍, സെക്രട്ടറി പി. ഗോപിനാഥന്‍, ട്രഷറര്‍ ശ്രീ. അജിത് കുമാര്‍ എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു. ശ്രീ.സനു ആന്റണി., സീമ എന്നിവര്‍ ക്യാമ്പിന് നേതൃത്വം വഹിച്ചു.

 

സുലഭമായ വൈദ്യുതിയും  കനത്ത ബില്ലിൽ നിന്ന് മോചനവും
10 Mar 2024

സുലഭമായ വൈദ്യുതിയും കനത്ത ബില്ലിൽ നിന്ന് മോചനവും

വീടുകൾക്ക് മുകളിൽ പാനലുകൾ സ്ഥാപിച്ച് സൗരോർജ്‌ജ വൈദ്യുതി

രജത ജൂബിലി വർഷത്തിലേക്ക് അഭിമാനപൂർവ്വം
21 Jan 2024

രജത ജൂബിലി വർഷത്തിലേക്ക് അഭിമാനപൂർവ്വം

അസോസിയേഷൻ്റെ 24-ാം വാർഷിക പൊതുയോഗം 2024 ജനുവരി 21 ഞായർ വൈകിട്ട് 5.00ന്

24-ാം മത് വാർഷികാഘോഷം
06 Oct 2023

24-ാം മത് വാർഷികാഘോഷം

ഒക്ടോബർ 21 ശനിയാഴ്ച രാവിലെ 9.30 നു  പ്രസിഡണ്ട് ശ്രീ. ഗോപിനാഥൻ പതാകയുയർത്തി  കലാമത്സരങ്ങളോടെ ആരംഭിക്കുന്നു. ഒക്ടോബർ 22 ഞായറാഴ്‌ച രാവിലെ 9 30 മുതൽ കായിക മത്സരങ്ങൾ  ആരംഭിക്കുന്നു. ഒക്ടോബര്  23  ന് വൈകിട്ട് കുടുംബ സദസ്സും തുടർന്ന് കലാപരിപാടികളുമായി മുഴുവൻ കുടുംബങ്ങളുടെയും ആഘോഷമായി കൊണ്ടാടുകയാണ്.  

സുവര്‍ണ നഗര്‍

Reg. No. ER 1216/99
Eroor, Tripunithura
PIN: 682 306