സുവര്‍ണ നഗര്‍ റസിഡന്‍സ് അസോസിയേഷന്‍ തുടക്കം മുതലേ സമൂഹ നന്മ മുന്നില്‍ കണ്ടുകൊണ്ട് അതിന്റെ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുവാന്‍ പ്രത്യേകം ശ്രദ്ധ കാണിക്കാറുണ്ട്. മറ്റു അസോസിയേഷനുകള്‍ക്ക് ഒരു മാതൃക എന്നവണ്ണം അതിന്റെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു പോകുന്നു.
Children categories
വാർഷികാഘോഷം 2026
സുവര്‍ണനഗറിന്റെ 27-ാമത് വാര്‍ഷികാഘോഷം ഒക്ടോബര്‍ 18,19 തീയതികളില്‍ കലാകായിക മത്സരങ്ങളും 20ന് കുടുംബസദസ്സുമായി ആഘോഷിച്ചു. അസോസിയേഷന്‍ പ്രസിഡന്റ് ശ്രീ. സഞ്ജയന്‍ അദ്ധ്യക്ഷത വഹിച്ച കുടുംബസദസ്സ്, ബഹു. നഗരസഭാ അദ്ധ്യക്ഷന്‍ അഡ്വ ശ്രീ. പി എല്‍ ബാബു ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ശ്രീ. ശ്രീകാന്ത് ആര്‍ നായര്‍ അതിഥികളെയും അംഗങ്ങളെയും സ്വാഗതം ചെയ്തു സംസാരിച്ചു. അസോസിയേഷന്‍ പ്രസിഡന്റ് ശ്രീ. സഞ്ജയന്‍ അദ്ധ്യക്ഷ പ്രസംഗം നടത്തി.
തുടര്‍ന്ന്് കൗണ്‍സിലര്‍മാരായ ശ്രീ എന്‍ ബി മധുസൂദനന്‍, ശ്രീ ആനന്ദ് ജി മേനോന്‍, EDRAC തൃപ്പുണിത്തുറ മേഖല സെക്രട്ടറി, ശ്രീ എം രാമചന്ദ്രന്‍, ചൈതന്യ നഗര്‍ റസി. അസോസിയേഷന്‍ പ്രസിഡന്റ് ശ്രീ. ജയേന്ദ്രന്‍ നായര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. വൈകുന്നേരം 7 മണിയോടെ അംഗങ്ങളുടെ കലാപരിപാടികള്‍ ആരംഭിച്ചു.
സൗജന്യ നേത്ര/ദന്ത - പരിശോധന/ചികിൽത്സാ ക്യാമ്പ്
സുവർണ നഗറും , അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസും , N S S കരയോഗവും സംയുക്തമായി സൗജന്യ നേത്ര/ ദന്ത പരിശോധന ക്യാമ്പ് ഏരൂർ എൻ . എസ് . എസ്. ഹാളിൽ വച്ച് ഒക്ടോബര് 5 ന് നടത്തി .
പ്ലാസ്റ്റിക് മാലിന്യ നിവാരണം
2024 ഒക്ടോബർ 2 ഗാന്ധിജയന്തി ദിനം മുതൽ 'മാലിന്യമുക്ത നവകേരളം' എന്ന സന്ദേശമുയർത്തി മാലിന്യങ്ങൾ വലിച്ചെറിയൽ, കത്തിക്കൽ, പൊതുസ്ഥലങ്ങളിലേക്ക് മലിനജലം ഒഴുക്കിവിടൽ എന്നിവയ്‌ക്കെതിരെ പ്രചരണവും നടപടികളും കേരളം മാലിന്യമുക്തമാക്കാനുള്ള ഭാവനാപൂർണ്ണമായ കർമ്മ പരിപാടികൾക്ക് റസിഡന്റ്‌സ് അസോസിയേഷന്‍ തുടക്കം കുറിച്ചു.
ഗ്രോബാഗുകൾ വിതരണം ചെയ്തു.
ഓണത്തോട് അനുബന്ധിച്ച് വീടുകളിൽ പച്ചക്കറികൃഷി ചെയ്യാൻ താല്പര്യമുള്ളവർക്കായി ഇന്ന് അസോസിയേഷൻ 230 ഗ്രോബാഗുകൾ ഒരുക്കി അംഗങ്ങൾക്ക് വിതരണം ചെയ്തു.
ചങ്ങാതിക്കൂട്ടം, അവധിക്കാല പഠനോല്ലാസ ക്യാമ്പ്
അസോസിയേഷന്റെ രജതജൂബിലി ആഘോഷത്തിന്റെ ഭാഗമായി കുട്ടികള്‍ക്കായി അവധികാല ക്യാമ്പ് ഏപ്രില്‍ 6ന് നടത്തപ്പെട്ടു. സംസ്ഥാന വിദ്യാഭ്യാസവകുപ്പ് ടെക്‌നിക്കല്‍ ടീച്ചേഴ്‌സ് പരിശീലനകേന്ദ്രം ഡപ്യൂട്ടി ഡയറക്ടര്‍ ശ്രീമതി. ആര്‍ ഗീതാദേവി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എസ് ഗോപാലകൃഷ്ണന്‍, സെക്രട്ടറി പി. ഗോപിനാഥന്‍, ട്രഷറര്‍ ശ്രീ. അജിത് കുമാര്‍ എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു. ശ്രീ.സനു ആന്റണി., സീമ എന്നിവര്‍ ക്യാമ്പിന് നേതൃത്വം വഹിച്ചു.
സുലഭമായ വൈദ്യുതിയും കനത്ത ബില്ലിൽ നിന്ന് മോചനവും
വീടുകൾക്ക് മുകളിൽ പാനലുകൾ സ്ഥാപിച്ച് സൗരോർജ്‌ജ വൈദ്യുതി
രജത ജൂബിലി വർഷത്തിലേക്ക് അഭിമാനപൂർവ്വം
അസോസിയേഷൻ്റെ 24-ാം വാർഷിക പൊതുയോഗം 2024 ജനുവരി 21 ഞായർ വൈകിട്ട് 5.00ന്
