ശ്രീമതി ധനലക്ഷ്മി ചന്ദ്രന്‍ കണ്‍വീനറും, ശ്രീമതി ഉഷ മധുസൂദനന്‍ ജോയിന്‍റ് കണ്‍വീനറും ആയ 20 അംഗ കമ്മിറ്റിയും രൂപീകരിച്ചിട്ടുണ്ട്. സുവർണ്ണ ശ്രീ യുടെ ആദ്യ സംരംഭമെന്നോണം, ഒരുപൊതിച്ചോർ പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം 30-08-17 ഞായറാഴ്ച 11.30ന് സുവർണ്ണ ശ്രീ കൺവീനർ ശ്രീമതി. ധനലക്ഷ്മി ചന്ദ്രൻ സുവർണ്ണ നഗറിൽ നിർവഹിച്ചു.
നിരാലംഭര്‍ക്ക് ഒരു പൊതി ചോറ്
സുവര്‍ണശ്രീയുടെ ആദ്യ സംരംഭമായ ഈ പുണ്യ കര്‍മം നല്ലവരായ സുവര്‍ണനഗര്‍ അംഗങ്ങള്‍ പൂര്‍ണ വിജയത്തിലേക്ക് കൊണ്ടുവരുവാന്‍ ശ്രമിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. താല്പര്യമുള്ള അംഗങ്ങള്‍ ശ്രീമതി ധനലക്ഷ്മി ചന്ദ്രനെ അറിയിക്കേണ്ടതാണ്. ഫോണ്‍: 9656781351
വസ്ത്രദാനം
നമ്മുടെ ഭവനങ്ങളില്‍ ഉപയോഗിക്കാത്തതും എന്നാല്‍ കേടുവരാത്തതുമായ വസ്ത്രങ്ങള്‍ ഉണ്ടെകില്‍ അത് അലക്കി തേച്ചു സുവര്‍ണശ്രീ അംഗങ്ങളെ എല്പിക്കുവാന്‍ താത്പര്യപ്പെടുന്നു. ഇത് അര്‍ഹിക്കുന്നവരെ കണ്ടെത്തി നല്‍കുക എന്ന ഒരു സത്കര്‍മവും സുവര്‍ണശ്രീ ചെയ്യുവാന്‍ ആഗ്രഹിക്കുന്നു. എല്ലാ അംഗങ്ങളുടെയും സഹകരണം പ്രതീക്ഷിക്കുന്നു.
സോപ്പ് നിര്‍മാണ പരിശീലന ക്യാമ്പ്.
സോപ്പു നിര്‍മാണത്തിന്റെ വിവിധ വശങ്ങളെക്കുറിച് ശ്രീ. ശിഹാബ് നയിക്കുന്ന ഒരു പരിശീലന ക്യാമ്പ് ആഗസ്റ്റ് 6 ഞായറാഴ്ച 3 മണിക്ക് സുവര്‍ണനഗറിന്റെ കൊടിമരത്തിനു അടുത്തുള്ള തുറന്ന വേദിയില്‍ വച്ച് നടത്തുന്നു. ഈ ക്ലാസ്സില്‍ പങ്കെടുക്കുവാനും പരിശീലനം നേടുവാന്‍ താല്പര്യമുള്ള മുഴുവന്‍ വനിതകളും മുന്നോട്ടു വരണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
കൂടാതെ താഴെകൊടുത്തിരിക്കുന്ന ഏതെങ്കിലും ഇനങ്ങളില്‍ താല്പര്യമുള്ള വനിതകള്‍ ശ്രീമതി. ധനലക്ഷ്മി ചന്ദ്രനെ അറിയിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
- പേപ്പര്‍ ബാഗ് നിര്‍മാണം
- ഉപ്പേരി
- അച്ചാറ്
- പാചകം
- സോപ്പു നിര്‍മാണം
- തയ്യല്‍ ഇനങ്ങള്‍